Skip to main content

ലോക പ്രമേഹ ദിനാചരണം: ജില്ലാതല ഉദ്ഘാടനവും അവബോധ സദസ്സും എ.ഡി. തോമസ് എം.എൽ.എ  ഉദ്ഘാടനം ചെയ്തു.  

 

ലോക പ്രമേഹ ദിനാചരണത്തോടനുബന്ധിച്ച് ജില്ലയിൽ നടപ്പിലാക്കുന്ന ബോധവൽക്കരണ സന്ദേശ പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനവും അവബോധ സദസ്സും മാരാരിക്കുളം വടക്ക് സുദർശനാഭായിടീച്ചർ സ്മാരക മന്ദിരത്തിൽ (ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയം) നടന്നു.

 ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ആരോഗ്യകേരളം ആലപ്പുഴ എന്നിവയുടെ സഹകരണത്തോടെ മാരാരിക്കുളം കുടുംബാരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
പരിപാടി ആലപ്പുഴ എം.എൽ.എ എ.ഡി. തോമസ് ഉദ്ഘാടനം ചെയ്തു. 

കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധർമ്മിണി തമ്പാൻ അധ്യക്ഷത വഹിച്ച  ചടങ്ങിൽ മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. സരള പോസ്റ്റർ പ്രകാശനം നിർവഹിച്ചു. 

പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി പ്രമേഹ പരിശോധന, വ്യായാമ പ്രദർശനം, ആരോഗ്യ ബോധവൽക്കരണം എന്നിവയും സംഘടിപ്പിച്ചിരുന്നു.

 തുടർന്ന് ആശാ പ്രവർത്തകർക്കായി 'ആശയാശയ വിനിമയം' എന്ന മത്സരവും 'അറിവറിയാം' തത്സമയ ഓൺലൈൻ ക്വിസും നടന്നു. മാരാരിക്കുളം നോർത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ പ്രദർശനവും, ഐ.സി.ഡി.എസുമായി സഹകരിച്ച് പ്രമേഹ സൗഹൃദ ഹെൽത്തി ഫുഡ് പ്ലേറ്റ് പ്രദർശനവും ഒരുക്കിയിരുന്നു. സെന്റ് സെബാസ്റ്റ്യൻ വിസിറ്റേഷൻസ് സ്കൂൾ ഓഫ് നഴ്സിംഗ്, കെ.വി.എം. സ്കൂൾ ഓഫ് നഴ്സിംഗ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബും മൈമും പരിപാടിക്ക് മാറ്റുകൂട്ടി.

ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. അനൂപ് കെ,  
ആലപ്പുഴ ജില്ലാ പഞ്ചായത്ത്  ആരോഗ്യകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എസ്. രാധാകൃഷ്‌ണൻ, 
കഞ്ഞിക്കുഴി ബ്ലോക്ക്‌പഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്‌സൺ   അനിജി മനോജ് 
മാരാരിക്കുളം വടക്ക്  ഗ്രാമപഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ  കെ. കലേഷ്,മാരാരിക്കുളം കുടുംബാരോഗ്യകേന്ദ്രംമെഡിക്കൽ ഓഫീസർ ഡോ. ശ്രീദേവി എസ്, 
ജില്ലാ ലാബ് ഓഫീസർ ഇൻ-ചാർജ്ജ് ജയ എസ്,ഹെൽത്ത് സൂപ്പർവൈസർ ഹരിലാൽ ആർ, ഡെപ്യൂട്ടി എഡ്യുക്കേഷൻ മീഡിയ ഓഫീസർ ഡോ. ചിത്ര ഐ. എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

date