തോട്ടപ്പള്ളി സ്പിൽവേ, പൊഴി നവീകരണം തുടർ നടപടികൾ സ്വീകരിക്കും; വെജിറ്റബിൾ മിഷൻ ഉടൻ തുടങ്ങും കൃഷി മന്ത്രി ടി.സിദ്ദിഖ് ജില്ലയിലെ കൃഷി വകുപ്പ് അവലോകന യോഗത്തിൽ സംബന്ധിച്ചു
സമ്പൂരണ പച്ചക്കറി സ്വയംപര്യാപ്തത ലക്ഷ്യം വച്ചുള്ള വെജിറ്റബിൾ മിഷൻ ഉടൻ ആരംഭിക്കുമെന്ന് കൃഷി മന്ത്രി ടി.സിദ്ദിഖ് പറഞ്ഞു. രണ്ടു വർഷത്തിനുള്ളിൽ പച്ചക്കറി സ്വയം പര്യാപ്തത കൈവരിക്കാനും കേരളത്തിൻറെ ആരോഗ്യം വീണ്ടെടുക്കാനും ഇത് അത്യാവശ്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.കാർഷിക മേഖലയെ മെച്ചപ്പെടുത്താനും ജില്ലയിലെ പ്രവർത്തനം വിലയിരുത്തുന്നതിനുമായി മന്ത്രിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിൽ ജില്ല അവലോകന യോഗം കൂടി. യോഗത്തിൽ എ.ഡി.തോമസ് എം.എൽ.എയും പങ്കെടുത്തു.
ഓഗസ്റ്റ് മാസം കുട്ടനാട്ടിൽ ഉണ്ടായ പ്രളയവുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങൾ വിലയിരുത്തി കൃഷി പുനരാരംഭിക്കുന്നതിന് സ്വീകരിച്ച നടപടികൾ ബന്ധപ്പെട്ട വകുപ്പുകളായ കൃഷി, ഇറിഗേഷൻ, എൽ.എസ്.ജി.ഡി ഉദ്യോഗസ്ഥരിൽ നിന്ന് മന്ത്രി വിലയിരുത്തി.
വെള്ളപ്പൊക്കത്തിൽ ഉണ്ടായ മട വീഴ്ച, ബണ്ട് ബലപ്പെടുത്തൽ, മോട്ടോർ എന്നിവയ്ക്കുണ്ടായ നാശനഷ്ങ്ങളുടെ കണക്കെടുപ്പ് പൂർത്തിയാക്കിയതായി ഉദ്യോഗസ്ഥർ മന്ത്രിയെ അറിയിച്ചു.
നെൽകൃഷി മേഖലയിലും നേരിടുന്ന പ്രധാന പ്രശ്നങ്ങൾ ആയ ഗുണമേന്മയുള്ള നെൽ വിത്തിന്റെ ലഭ്യതക്കുറവ് , കുമ്മായ വസ്തുക്കളുടെ ലഭ്യതകുറവ്, വിത്ത് സൗജന്യമായി നൽകുവാനുള്ള ഫണ്ടിന്റെ ലഭ്യത കുറവ്, ഒരു വെള്ളം കയറുന്നത് മൂലം കൃഷി ചെയ്യുന്ന വിസ്തൃതിയിൽ ഉണ്ടാകുന്ന കുറവ്, സർവ്വേ നമ്പറുകളും വിസ്തീര്ണവും പാടശേഖര അടിസ്ഥാനത്തിൽ ലഭ്യമാകാത്തതിനാൽ പാട്ടം ചെയ്യുന്ന കർഷകരുടെ അപേക്ഷകൾ ശുപാർശ ചെയ്യുന്നതിന് കൃഷി ഉദ്യോഗസ്ഥർ നേരിടുന്ന ബുദ്ധിമുട്ട് എന്നിവ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
കാലാവസ്ഥാ വ്യതിയാനം മൂലം കുട്ടനാട്ടിലെ കർഷകർ നേരിടുന്ന വെള്ളപ്പൊക്ക ദുരിത പ്രശ്നങ്ങൾ എല്ലാവർഷവും ആവർത്തിച്ചു വരുന്നതിനാൽ കൃഷിവകുപ്പ് ഇറിഗേഷൻ വകുപ്പ് എൽ എസ് ജി ഡി എന്നീ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട് സമയബന്ധിതമായി പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനും അഗ്രികൾച്ചർ ഇറിഗേഷൻ കലണ്ടർ തയ്യാറാക്കുന്നതിനും ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. ഇത് സംബന്ധിച്ച് കളക്ടറുടെ നേതൃത്വത്തിൽ അവലോകനം ചെയ്യാനും നിർദ്ദേശിച്ചു.
പൊക്കാളി കൃഷിയുടെ വിസ്തൃതി ഗണ്യമായി കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ആവശ്യമായ ഇടപെടലുകൾ ഉണ്ടാകണമെന്നും
തരിശുനിലങ്ങൾ കൃഷിയോഗ്യമാക്കുന്നതിന് ഓരോ പഞ്ചായത്തിലെയും തരിശുനിലങ്ങൾ മാപ്പ് ചെയ്യുന്നതിനും മാപ്പ് ചെയ്ത സ്ഥലങ്ങൾ കൃഷിയോഗ്യമാക്കുന്നതിനും ഉള്ള നടപടികൾ സ്വീകരിക്കുന്നതിന് നിർദ്ദേശം നൽകി.
പ്രളയം ബാധിക്കുന്ന കൃഷിഭവനുകളായ നെടുമുടി ,ചമ്പക്കുളം കൃഷിഭവനുകൾ വരുന്ന സാമ്പത്തിക വർഷം കെട്ടിടം അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും,
സ്കൂളുകളിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ ജില്ലയിൽ തെരഞ്ഞെടുത്ത 15 സ്കൂളുകളിൽ കതിർ കാർഷിക ക്ലബ്ബുകൾ പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും നിർദ്ദേശം നൽകി. കുട്ടനാട് കാർഷിക കലണ്ടർ രൂപരേഖ ഉണ്ടാക്കി അത് നടപ്പിലാക്കുമെന്നും
പച്ചക്കറി ഉൽപ്പാദിപ്പിക്കുന്ന കർഷകർക്ക് ഇൻസെന്റ് നൽകുന്ന വെജിറ്റബിൾ മിഷൻ സ്കീം ഏറ്റെടുത്ത് നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.
നിലവിൽ 500 സ്കൂളുകളിൽ ആണ് കതിർ കാർഷിക ക്ലബ് രൂപീകരിച്ചത്. ഇത് അടുത്ത വർഷങ്ങളിൽ 5000 ത്തിലേക്ക് ആകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും,എക്സോട്ടിക് ഫ്രൂട്ട്സ് കൃഷി പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
തോട്ടപ്പള്ളി സ്പിൽവേ ഷട്ടറുകളുടെ കേടു തീർക്കുന്നതിനും,
കായലിലെ ജലം കടലിലേക്ക് ഒഴുകി പോകുന്നതിനുള്ള പൊഴികളുടെ നവീകരണം തുടർ നടപടികൾ സ്വീകരിക്കണമെന്നും ഐ. ആർ.സി.ടി.സി. ബി.എസ്.എഫ് ഡയറക്ടർ ഡോ. പത്മകുമാർ അഭിപ്രായപ്പെട്ടു.
യോഗത്തിൽ കൃഷി അഡീഷണൽ ഡയറക്ടർ എ സുരേന്ദ്രൻ,
അഡീഷണൽ ജില്ലാ രജിസ്ട്രേറ്റ് സി. പ്രേംജി , പ്രിൻസിപ്പൽ കൃഷി ഓഫീസർ
മായ എൻ ഗോപാലകൃഷ്ണൻ , ഡോ.നിമ്മി എന്നിവർ സംസാരിച്ചു.
- Log in to post comments