Skip to main content
വാഹന പ്രചാരണ ജാഥയ്ക്ക് തുടക്കമായി

വാഹന പ്രചാരണ ജാഥയ്ക്ക് തുടക്കമായി

ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ നേതൃത്വത്തില്‍ വൈദ്യുത തീപിടിത്തങ്ങള്‍ ഒഴിവാക്കുന്നതിനുള്ള ബോധവത്കരണ പ്രചാരണത്തിന്റെ ഭാഗമായി നടത്തുന്ന വാഹന പ്രചാരണ ജാഥയ്ക്ക് തുടക്കമായി. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എ. അബ്ദുള്‍ ലത്തീഫ് ഫ്‌ളാഗ് ഓഫ് ചെയ്തു. ബോധവത്ക്കരണ ജാഥ രണ്ടുദിവസം ജില്ലയില്‍ പര്യടനം നടത്തും. ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ സുജേഷ് പി. ഗോപി അധ്യക്ഷനായ പരിപാടിയില്‍ ഡെപ്യൂട്ടി ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ എ. ഉല്ലാസ്, ഓഫീസ് സൂപ്രണ്ട് സോണി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

date