Skip to main content
സിവില്‍ സ്റ്റേഷനില്‍ കുഴല്‍കിണര്‍ പ്രവര്‍ത്തനം ആരംഭിച്ചു

സിവില്‍ സ്റ്റേഷനില്‍ കുഴല്‍കിണര്‍ പ്രവര്‍ത്തനം ആരംഭിച്ചു

സിവില്‍ സ്റ്റേഷനിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമായി നിര്‍മിച്ച പുതിയ കുഴല്‍കിണറിന്റെയും പമ്പ് സെറ്റിന്റെയും സ്വിച്ച് ഓണ്‍ കര്‍മം എ ഡി എം എ.അബ്ദുള്‍ ലത്തീഫ് നിര്‍വഹിച്ചു. 255 അടി ആഴമുള്ള കുഴല്‍കിണര്‍ പൊതുമരാമത്ത് വകുപ്പിന്റെ നോണ്‍ പ്ലാന്‍ ഫണ്ടില്‍ നിന്ന് 5,50,000 രൂപ ചെലവിലാണ് നിര്‍മിച്ചത്. പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എച്ച്. ഷെരീഫ്, പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ.സുദ്ദീരാജ്, ഹുസൂര്‍ ശിരസ്തദാര്‍ പി.ഷാജി, ജെഎസുമാരായ ശ്രീവത്സന്‍, എന്‍.ജി ഭരത്, വി.ഹരിപ്രസാദ് എന്നിവര്‍ പങ്കെടുത്തു.
 

date