Skip to main content
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സ്റ്റീല്‍ പ്ലേറ്റും കപ്പും വിതരണം ചെയ്തു

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സ്റ്റീല്‍ പ്ലേറ്റും കപ്പും വിതരണം ചെയ്തു

കൊടുവായൂര്‍ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ സര്‍ക്കാര്‍, എയ്ഡഡ് എല്‍.പി. സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണ വിതരണത്തിനായി സ്റ്റീല്‍ പ്ലേറ്റുകളും കപ്പുകളും വിതരണം ചെയ്തു. പഞ്ചായത്തിന്റെ ഫണ്ടില്‍ ഒരു ലക്ഷം രൂപ ചെലവഴിച്ച് 800 പ്ലേറ്റുകളും 800 കപ്പുകളുമാണ് പദ്ധതിയുടെ ഭാഗമായി നല്‍കിയത്. വിദ്യാര്‍ഥികളുടെ ആരോഗ്യവും ശുചിത്വവും ഉറപ്പാക്കുന്നതിനൊപ്പം പരിസ്ഥിതി സൗഹൃദമായ ഭക്ഷണശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

കൊടുവായൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. മുരുകദാസ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് രജിത ദിലീപ്, പി.ഇ.സി. കണ്‍വീനര്‍ എസ്. മുരുകവേല്‍, സ്ഥിരംസമിതി അധ്യക്ഷരായ ജയപ്രകാശ്, അബാസ്, വാര്‍ഡ് അംഗങ്ങളായ പ്രമോദ്, ഭാഗ്യലക്ഷ്മി, എം.എം.എം.എസ്.ബി. സ്‌കൂള്‍ പ്രധാനാധ്യാപിക ശ്രീരേഖ തുടങ്ങിയവര്‍ പങ്കെടുത്തു.

date