*ക്രിസ്തുമസ് - ന്യൂ ഇയർ ബമ്പർ ടിക്കറ്റ് ജില്ലാതല പ്രകാശനം ഇന്ന് (നവംബർ 27)*
*ക്രിസ്തുമസ് - ന്യൂ ഇയർ ബമ്പർ ടിക്കറ്റ് ജില്ലാതല പ്രകാശനം ഇന്ന് (നവംബർ 27)*
ക്രിസ്തുമസ് - ന്യൂ ഇയർ ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഒന്നാം സമ്മാനത്തുകയായ 25 കോടി രൂപ വാഗ്ദാനം ചെയ്യുന്ന 2026-ലെ ക്രിസ്തുമസ് ന്യൂ ഇയർ ബമ്പർ (BR-113) ഭാഗ്യക്കുറിയുടെ ജില്ലാതല ഉദ്ഘാടനവും ടിക്കറ്റ് പ്രകാശനവും ഇന്ന് (നവംബർ 27) രാവിലെ 11-ന് നടത്തും. തൃശൂർ കളക്ടറേറ്റിലെ ഐ എൽ ഡി എം ഹാളിൽ (ഒന്നാം നിലയിലുള്ള പഴയ കോൺഫറൻസ് ഹാൾ) നടക്കുന്ന പരിപാടിയിൽ രാജൻ ജെ. പല്ലൻ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിക്കും. തൃശൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ എ. പ്രസാദിന്റെ അധ്യക്ഷത വഹിക്കും. ജില്ലാ ഭാഗ്യക്കുറി ഓഫീസർ സിനി പി. ഇലഞ്ഞിക്കൽ സ്വാഗതവും, ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസർ ശ്രീ. രാഗേഷ് റ്റി.ആർ. നന്ദിയും പറയും.
450 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് 2027 ഫെബ്രുവരി ഒന്നിന് നടക്കും.
- Log in to post comments