Post Category
ഗ്രാമശ്രീ മുട്ടക്കോഴി വിതരണം
തൊടുപുഴ മങ്ങാട്ടുകവലയിലുള്ള ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നവംബര്‍ 28ന് ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട മുട്ടക്കോഴിക്കുഞ്ഞുങ്ങളുടെ വില്‍പ്പന നടത്തും. 60 ദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്യുന്നത്. തൊടുപുഴ കോലാനി സര്‍ക്കാര്‍ ഫാമില്‍ വിരിയിച്ച് അംഗീകൃത നഴ്സറിയില്‍ വളര്‍ത്തിയ കോഴിക്കുഞ്ഞുങ്ങള്‍ക്ക് ഒന്നിന് 140 രൂപയാണ് വില. രാവിലെ 8 മുതല്‍ 10 വരെ നടക്കുന്ന വില്‍പ്പനയില്‍ താല്പര്യമുള്ളവര്ക്ക് പങ്കെടുക്കാം. ഫോണ്‍: 9447522487, 9496279133.
date
- Log in to post comments