Skip to main content

ജില്ലാതല കേരളോത്സവം: സംഘാടക സമിതി രൂപീകരണ യോഗം 30ന്

ഇടുക്കി ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന 2026ലെ ജില്ലാതല കേരളോത്സവം തൊടുപുഴയില്‍ നടക്കും. കേരളോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ആലോചിക്കുന്നതിനും സംഘാടക സമിതി രൂപീകരിക്കുന്നതിനുമായി നവംബര്‍ 30 തിങ്കളാഴ്ച രാവിലെ 10ന് തൊടുപുഴ മുനിസിപ്പാലിറ്റി ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ സ്റ്റീഫന്റെ അധ്യക്ഷതയില്‍ യോഗം ചേരും.

ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷര്‍, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ന്മാര്‍, യുവജന-രാഷ്ട്രീയ സംഘടനാ ഭാരവാഹികള്‍, കലാ-കായിക സ്ഥാപനങ്ങളുടെ മേധാവികള്‍, യൂത്ത് ക്ലബ് ഭാരവാഹികള്‍, കുടുംബശ്രീ ഭാരവാഹികള്‍, വ്യാപാരി-വ്യവസായി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഭ്യര്‍ഥിച്ചു.
 

date