Skip to main content

ലേലം

കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് എറണാകുളം ഡിവിഷന്റെ കീഴിൽ പനമ്പിള്ളിനഗറിൽ സ്ഥിതി ചെയ്യുന്നതും കാലപ്പഴക്കം മൂലം ജീർണ്ണാവസ്ഥയിലായതുമായ റീജിയണൽ എഞ്ചിനീയറുടെയും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെയും ക്വാർട്ടേഴ്‌സുകളും കാന്റീൻ കെട്ടിടവും പൊളിച്ചുനീക്കുന്നതിനായി ലേലം ക്ഷണിച്ചു.

 നവംബർ 28ന് രാവിലെ 11.30നാണ് ലേലം നടക്കുന്നത്. ലേലത്തിന്റെ വിശദമായ നിബന്ധനകളും വ്യവസ്ഥകളും എറണാകുളം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0484-2369059 എന്ന ഫോൺ നമ്പറിലോ eeekm@kshb.in എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാം.

date