Skip to main content

മേതിൽ രാധാകൃഷ്ണന് എഴുത്തച്ഛൻ പുരസ്കാര സമർപ്പണം 28ന് മുഖ്യമന്ത്രി നിർവഹിക്കും

 

മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനകൾക്കുള്ള കേരള സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന് നവംബർ 28ന് വെള്ളിയാഴ്ച സമർപ്പിക്കും. കോഴിക്കോട് ടൗൺഹാളിൽ രാവിലെ ഒൻപതിന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പുരസ്കാര സമർപ്പണം നിർവഹിക്കും. സാംസ്കാരിക, സിനിമ, ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് അധ്യക്ഷത വഹിക്കും.

കേരള സാഹിത്യ അക്കാദമിയുടെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങിൽ അക്കാദമി പ്രസിഡന്റ് കൽപ്പറ്റ നാരായണൻ ആദരഭാഷണം നടത്തും. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ പ്രശസ്തിപത്രം വായിക്കും. മേയർ ഒ. സദാശിവൻ, എം.കെ. രാഘവൻ എം.പി., എം.എൽ.എമാരായ അഡ്വ. ഫൈസൽ ബാബു, കെ. ജയന്ത്, അഡ്വ. കെ. പ്രവീൺകുമാർ, പുരസ്കാര നിർണയ സമിതി അംഗം സാറാ ജോസഫ് തുടങ്ങിയവർ പങ്കെടുക്കും.

date