Skip to main content

ചെറുതനയിൽ അംഗനവാടി കലോത്സവത്തിന് തുടക്കമായി

 

ചെറുതന ഗ്രാമപഞ്ചായത്തിന്റെ 2026-ലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അംഗനവാടി കുട്ടികൾക്കായി സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ കലോത്സവം 'മണിക്കിലുക്ക'ത്തിന് തുടക്കമായി. കുട്ടികളുടെ കലാപരമായ കഴിവുകൾക്കും സർഗാത്മക മികവുകൾക്കും വേദിയൊരുക്കുന്ന കലോത്സവം നവംബർ 27 വരെ നടക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ കലോത്സവം ഉദ്ഘാടനം ചെയ്തു. ചെറുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. രാജേഷിന്റെ അധ്യക്ഷനായി. ഐ.സി.ഡി.എസ് സൂപ്പർവൈസർ ജലജ സ്വാഗതം ആശംസിച്ചു. ചിത്രകാരിയും ഗായികയുമായ എസ്. കണ്മണി വിശിഷ്ടാതിഥിയായി പങ്കെടുത്തു.

അങ്കണവാടി തലത്തിൽ കുട്ടികൾക്ക് ലഭിക്കുന്ന പരിശീലനത്തിന്റെയും സർഗാത്മക പ്രവർത്തനങ്ങളുടെയും മികവ് പ്രകടിപ്പിക്കാനുള്ള അവസരമാണ് കലോത്സവം ഒരുക്കുന്നത്. വിവിധ അങ്കണവാടികളിൽ നിന്നുള്ള കുട്ടികളുടെ പങ്കാളിത്തത്തോടെ  വിവിധ കലാപരിപാടികളും മത്സരങ്ങളും അരങ്ങേറും.

ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീവിദ്യ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.അനില, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ. ജയചന്ദ്രൻ, കെ.എം.സോഫിയ ഐ.സി.ഡി.എസ് ശിശുവികസന പദ്ധതി ഓഫീസർ ഒ.വി ധന്യ തുടങ്ങിയവർ ആശംസകൾ നേർന്നു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജി. രാധാകൃഷ്ണൻ നന്ദി രേഖപ്പെടുത്തി.  പ്രോഗ്രാം ഓഫീസർ മായാലക്ഷ്മി സമ്മാനദാനം നിർവഹിച്ചു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

date