Post Category
*കൈത്തറി ചിത്രരചനാ മത്സരം ഇന്ന് *
കൈത്തറി ആൻഡ് ടെക്സ്റ്റൈൽ ഡയറക്ടറേറ്റിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് (നവംബർ 21) രാവിലെ 9.30ന് മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വിദ്യാര്‍ഥികള്‍ക്കായി ജില്ലാതല ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ സുരേഷ് ഉദ്ഘാടനം ചെയ്യും. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി 300 ലധികം വിദ്യാർത്ഥികൾ മത്സരിക്കും. എൽ.പി വിഭാഗത്തിൽ ക്രയോണും യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ വാട്ടർ കളറുമാണ് ഉപയോഗിക്കേണ്ടത്. ജില്ലാതലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം. ഫോൺ: 04936 202485.
date
- Log in to post comments