Skip to main content
ഉദ്ഘാടനത്തിന് ഒരുങ്ങി തവിഞ്ഞാൽ  സ്മാർട്ട് വില്ലേജ് ഓഫീസ്

*തവിഞ്ഞാൽ, പൂതാടി സ്മാർട്ട് വില്ലേജ് ഓഫീസുകൾ മന്ത്രി എ.പി അനിൽകുമാർ ഇന്ന് നാടിന് സമർപ്പിക്കും*

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി നിർമിച്ച തവിഞ്ഞാൽ, പൂതാടി സ്മാർട്ട് വില്ലേജ് ഓഫീസുകൾ റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ ഇന്ന് (നവംബർ 20) ഉദ്ഘാടനം ചെയ്യും. തവിഞ്ഞാൽ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഉച്ചകഴിഞ്ഞ് 2.30നും പൂതാടി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം വൈകിട്ട് നാലിനുമാണ് നടക്കുക. വില്ലേജ് ഓഫീസുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി ജനങ്ങൾക്ക് മികച്ച സേവനങ്ങൾ ലഭ്യമാക്കുക, ഓഫീസുകളെ കൂടുതൽ ജനസൗഹൃദമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സ്മാർട്ട് വില്ലേജ് ഓഫീസ് പദ്ധതി നടപ്പാക്കുന്നത്. 

തവിഞ്ഞാലിൽ നടക്കുന്ന പരിപാടിയിൽ എം.എൽ.എ. ഉഷ വിജയൻ അധ്യക്ഷത വഹിക്കും. മന്ത്രി ടി. സിദ്ദിഖ് മുഖ്യപ്രഭാഷണം നടത്തും. എം.പി പ്രിയങ്ക ഗാന്ധി വാദ്ര, എം.എൽ.എ ഐ.സി ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കളക്ടർ വി. ചെൽസാസിനി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ, തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി ബിജു, ജനപ്രതിനിധികൾ, ഉദ്യോഗസ്‌ഥർ, രാഷ്‌ട്രീയപാർട്ടി പ്രതിനിധികൾ
തുടങ്ങിയവർ പങ്കെടുക്കും.

പൂതാടിയിൽ നടക്കുന്ന പരിപാടിയിൽ എം.എൽ.എ ഐ.സി ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും. മന്ത്രി ടി. സിദ്ദിഖ് മുഖ്യപ്രഭാഷണം നടത്തും. എം.പി. പ്രിയങ്ക ഗാന്ധി വാദ്ര, എം.എൽ.എ. ഉഷ വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കളക്ടർ വി. ചെൽസാസിനി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ
തുടങ്ങിയവർ പങ്കെടുക്കും.

date