Skip to main content

ജില്ലാതല കൈത്തറി ചിത്രരചനാ മത്സരം: വിജയികളെ പ്രഖ്യാപിച്ചു*

 

കേരള സർക്കാർ, കൈത്തറി വസ്ത്ര ഡയറക്ടറേറ്റ്, ജില്ലാ വ്യവസായ കേന്ദ്രം തൃശൂർ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാതല കൈത്തറി ചിത്രരചനാ മത്സരത്തിൽ വിജയികളെ പ്രഖ്യാപിച്ചു.

എൽ.പി. വിഭാഗത്തിൽ കുരിയച്ചിറ സെന്റ് ജോസഫ്സ് മോഡൽ എച്ച്.എസ്.എസിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി ബേസിൽ പി. ബാബു ഒന്നാം സ്ഥാനവും, കാഞ്ഞിരം വി.പി.എം. എസ്.എൻ.ഡി.പി. എച്ച്.എസ്.എസിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ശ്രീലക്ഷ്മി കെ.എസ്. രണ്ടാം സ്ഥാനവും, രാമവർമ്മപുരം എസ്.വി.എൻ. കുട്ടനെല്ലൂരിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി സി.ആർ. ശിവരഞ്ജിനി മൂന്നാം സ്ഥാനവും നേടി.

 

 യു.പി. വിഭാഗത്തിൽ പുറനാട്ടുകര എസ്.ആർ.കെ.ജി.വി.എം. എച്ച്.എസ്.എസിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി അശ്വജിത്ത് എ.എം. ഒന്നാം സ്ഥാനവും, കാഞ്ഞിരം വി.പി.എം. എസ്.എൻ.ഡി.പി. എച്ച്.എസ്.എസിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ശ്രീനന്ദ കെ.എസ്. രണ്ടാം സ്ഥാനവും, കോടന്നൂർ സെന്റ് ആന്റണീസ് യു.പി.എസിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ഹർഷവർദ്ധൻ സി.യു. മൂന്നാം സ്ഥാനവും നേടി.

 

ഹൈസ്കൂൾ വിഭാഗത്തിൽ ഏങ്ങണ്ടിയൂർ എൻ.എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ദേവനന്ദ് കെ.വി. ഒന്നാം സ്ഥാനവും, കുന്നംകുളം ബി.സി.ജി.എച്ച്.എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ദേവ്ന എം. സുരേഷ് രണ്ടാം സ്ഥാനവും, ചെവ്വൂർ സെന്റ് സേവിയേഴ്സ് എച്ച്.എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി നിർമ്മല്യ പ്രസാദ് മൂന്നാം സ്ഥാനവും നേടി.

 

കൈത്തറി ഉൽപ്പന്നങ്ങളുടെ പ്രചരണാർത്ഥം പുഴക്കൽ ശോഭ സിറ്റി മാളിലാണ് മത്സരം സംഘടിപ്പിച്ചത്. ആകെ 102 വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. കയർ വികസന വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. കെ.എസ്. കൃപകുമാർ മത്സരം ഉദ്ഘാടനം ചെയ്തു. തൃശൂർ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ സ്മിത ആർ. അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി രജിസ്ട്രാർ അഭിലാഷ് വിജയൻ, മാനേജർമാരായ പ്രണാപ് ജി., ശശികുമാർ എസ്. എന്നിവർ സംസാരിച്ചു. സീനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ മനോജ് കെ.എസ്. നന്ദി പറഞ്ഞു.

 

എൽ.പി. വിഭാഗത്തിന് ക്രയോൺസും യു.പി., ഹൈസ്കൂൾ വിഭാഗങ്ങൾക്ക് വാട്ടർ കളറുമാണ് മത്സരത്തിനായി ഉപയോഗിച്ചത്. എൽ.പി. വിഭാഗത്തിൽ ഇഷ്ടമുള്ള വിഷയത്തിലും യു.പി. വിഭാഗത്തിൽ കൈത്തറിയുമായി ബന്ധപ്പെട്ട വിഷയത്തിലും ഹൈസ്കൂൾ വിഭാഗത്തിൽ 'കൈത്തറി ഗ്രാമം' എന്ന വിഷയത്തിലുമാണ് മത്സരം നടന്നത്. പങ്കെടുത്ത എല്ലാ കുട്ടികൾക്കും ഡ്രോയിംഗ് പേപ്പർ, മത്സര സാമഗ്രികൾ, പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയവ നൽകി. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയവർക്ക് മൊമെന്റോയും സർട്ടിഫിക്കറ്റും സമ്മാനിച്ചു.

date