Skip to main content

ഏകദിന ശിൽപശാല ഇന്ന്

സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വനിതാ-ശിശു വികസന വകുപ്പിന്‍റെ നേതൃത്വത്തിൽ  സംഘടിപ്പിക്കുന്ന ഓറഞ്ച് ദി വേൾഡ് കാന്പയിനിന്‍റെ ഭാഗമായി ഇന്ന് (നവംബർ 26) ഏകദിന ശിൽപശാല സംഘടിപ്പിക്കും.

രാവിലെ 11ന് കോട്ടയം ജില്ലാ പഞ്ചായത്ത് ഹാളിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ  ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ ചേതൻകുമാർ മീണ മുഖ്യപ്രഭാഷണം നടത്തും. നഗരസഭാ ചെയർപേഴ്‌സൺ എം.പി സന്തോഷ് കുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിന്ദു സെബാസ്റ്റ്യൻ എന്നിവർ പങ്കെടുക്കും.  ഫോറൻസിക് വിദഗ്ധർ ക്ലാസ് നയിക്കും.

date