Skip to main content

പുളിക്കൽ എം.സി.എഫിൽ അത്യാധുനിക കൺവെയർ ബെൽറ്റ് സംവിധാനം ഉദ്ഘാടനം ചെയ്തു

ഹരിതകർമസേന ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ വേഗത്തിൽ തരംതിരിക്കുന്നതിനായി പുളിക്കൽ ഗ്രാമപഞ്ചായത്തിന്റെ അജൈവ മാലിന്യ സംഭരണ കേന്ദ്രത്തിൽ (എം.സി.എഫ്) സ്ഥാപിച്ച അത്യാധുനിക കൺവെയർ ബെൽറ്റ് സംവിധാനത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.എ. നസീറ നിർവഹിച്ചു. എം.സി.എഫ് പരിസരത്ത് നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് അഹമ്മദ് കൈപ്പേങ്ങൽ അധ്യക്ഷത വഹിച്ചു.

നിർമലം പുതുയുഗം ശുചിത്വ കേരളം പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനത്തിന്റെ ഭാഗമായി ഹരിതകർമസേന അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണവും കേന്ദ്രത്തിന്റെ പരിസരത്ത് വൃക്ഷത്തൈകളും ചെടികളും നട്ടുപിടിപ്പിച്ചു കൊണ്ടുള്ള സൗന്ദര്യവത്ക്കരണ പ്രവർത്തനങ്ങളുടെ തുടക്കവും ചടങ്ങിൽ നടന്നു.

 

പഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാർ ഓലശ്ശേരി സ്വാഗതം ആശംസിച്ചു. വാർഡ് അംഗങ്ങളായ .മുനീർ വില്ലുകാരൻ. പി.സാജിത, ആഷിറ നൗഷാദ്, അബൂബക്കർ, നൗഫൽ മെച്ചേരി, ഷാജിത, സി.എം. കുഞ്ഞുമുഹമ്മദ്, സി.കെ. അബ്ദുറഹിമാൻ, സുബൈദ, കെ.സി. അഹമ്മദ് കുട്ടി, അസിസ്റ്റന്റ് സെക്രട്ടറി സി. പ്രവീൺ, ഹെൽത്ത് ഇൻസ്പെക്ടർ സി.പി. പ്രേംപൂജ, എം.സി.എഫ് കെയർ ടേക്കർമാരായ അബ്ദുൽ മജീദ്, ജിഷ ബാലൻ എന്നിവർ പങ്കെടുത്തു.

date