മലപ്പുറം ഗവ. കോളേജില്‍ പുതിയ കോഴ്‌സുകളുടെയും നിര്‍മ്മാണ പ്രവൃത്തികളുടെയും ഉദ്ഘാടനം നവംബര്‍ 27 ന്
മലപ്പുറം ഗവണ്‍മെന്റ് കോളേജില്‍ പുതുതായി അനുവദിച്ച കോഴ്‌സുകളുടെയും വിവിധ വികസന പദ്ധതികളുടെയും ഉദ്ഘാടനം നവംബര്‍ 27 ന് രാവിലെ 10 ന് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കും. ബി.എസ്.സി. സ്റ്റാറ്റിസ്റ്റിക്‌സ് വിത്ത് ഡാറ്റാ സയന്‍സ്, ബി.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍, എം.എ. അറബിക് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ എന്നീ പുതിയ കോഴ്‌സുകളുടെയും 1.25 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന സയന്‍സ് ബ്ലോക്കിന്റെ മൂന്നാം നിലയുടെയും ഉദ്ഘാടനമാണ് നടക്കുക. 35 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിക്കുന്ന കോളേജ് ഓഡിറ്റോറിയത്തിന്റെയും 40 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ലൈബ്രറി ട്രസ് വര്‍ക്കിന്റെയും നിര്‍മ്മാണോദ്ഘാടനവും ഇതോടൊപ്പം നടക്കും. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി മുഖ്യാതിഥിയാകും. പ്രിന്‍സിപ്പല്‍ പ്രൊഫ. (ഡോ.) സൈനുല്‍ ആബിദ് കോട്ട, മുന്‍ എം.എല്‍.എ. പി. ഉബൈദുള്ള തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.
- Log in to post comments