Skip to main content

തൊഴിൽരഹിതർക്കായി സൗജന്യ തൊഴിൽ പരിശീലനം

കോട്ടയം ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ കോട്ടയം ജില്ലയിലെ തൊഴിൽരഹിതരായ യുവതീയുവാക്കൾക്കായി ഫോട്ടോഗ്രാഫി ആൻഡ് വീഡിയോഗ്രാഫി, പേപ്പർ ക്യാരിബാഗ് നിർമാണം എന്നീ സൗജന്യ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 18-നും 49-നും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം.

ഫോട്ടോഗ്രാഫി ആൻഡ് വീഡിയോഗ്രാഫി കോഴ്‌സ് ഡിസംബർ ഏഴിനും പേപ്പർ ക്യാരിബാഗ് നിർമാണ കോഴ്‌സ് നവംബർ 23-നും ആരംഭിക്കും. പരിശീലനങ്ങൾക്കൊപ്പം ബാങ്ക് വായ്പ ലഭിക്കുന്നതിനുള്ള സാങ്കേതിക സഹായവും നൽകും. കൂടുതൽ വിവരങ്ങൾക്ക് 0481 2303307, 2303306 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

date