Post Category
മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ ഗ്രാജ്വേറ്റ് എന്‍ജിനീയറിംഗ് അപ്രിന്റിസ്
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കോട്ടയം ജില്ലാ ഓഫീസില്‍ ഗ്രാജ്വേറ്റ് എന്‍ജിനീയറിംഗ് അപ്രിന്റിസുമാരെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം നവംബര്‍ 26ന് രാവിലെ 10.30ന് നടക്കും.
ബി.ടെക്(സിവില്‍/മെക്കാനിക്കല്‍/എന്‍വയോണ്‍മെന്റല്‍) ആണ് അടിസ്ഥാന യോഗ്യത. പ്രതിമാസ സ്റ്റൈപ്പന്റ് പതിനായിരം രൂപ. പ്രായപരിധി 28 വയസ്. ഒരു വര്‍ഷമാണ് പരിശീലനകാലം.
യോഗ്യരായവര്‍ രേഖകളുടെ അസ്സലുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം എത്തണം. വിശദ വിവരങ്ങള്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വെബ് സൈറ്റില്‍(www.kspcb.kerala.gov.in) ലഭിക്കും.
date
- Log in to post comments