പാരാവെറ്റ് നിയമനം
പത്തനംതിട്ട ജില്ലയില്‍ പറക്കോട് ബ്ലോക്കില്‍ (വെറ്ററിനറി പോളിക്ലിനിക്, അടൂര്‍) പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ പാരാവെറ്റ് തസ്തികയില്‍ നിയമനം നടത്തുന്നു. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി യോഗ്യതയോടൊപ്പം കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസ് സര്‍വകലാശാലയില്‍ നിന്നും വെറ്ററിനറി ലബോറട്ടറി ക്ലിനിക്, ഫാര്‍മസി ആന്റ് നഴ്സിംഗ് വിഷയങ്ങളില്‍ സ്റ്റൈപ്പന്‍ഡോടുകൂടി പരിശീലനം ലഭിച്ചവര്‍ക്ക് മുന്‍ഗണന. ഇവരുടെ അഭാവത്തില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ലൈവ് സ്റ്റോക്ക് മാനേജ്മെന്റ്, ഡയറി ഫാര്‍മര്‍ എന്റര്‍പ്രണര്‍ അല്ലെങ്കില്‍ സ്മാള്‍ പൗള്‍ട്രി ഫാര്‍മര്‍ വിഷയങ്ങളില്‍ ദേശീയ നൈപുണ്യ യോഗ്യത നേടിയവരെയോ പരിഗണിക്കും. സാധുവായ എല്‍.എം.വി ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടാകണം. വാക്ക് ഇന്‍ ഇന്റര്‍വ്യൂ നവംബര്‍ 30 രാവിലെ 11.30 ന് പത്തനംതിട്ട ജില്ലാ വെറ്ററിനറി കോംപ്ലക്സിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടത്തും. ഫോണ്‍: 0468 2322762.
- Log in to post comments