Skip to main content

ക്രിസ്മസ്-ന്യൂ ഇയര്‍ ബമ്പര്‍ ഭാഗ്യക്കുറിയുടെ ജില്ലാതല ഉദ്ഘാടനം നവംബര്‍ 27ന്

ക്രിസ്മസ്-ന്യൂ ഇയര്‍ ബമ്പര്‍ 2026-27 ഭാഗ്യക്കുറിയുടെ ജില്ലാതല ഉദ്ഘാടനം നവംബര്‍ 27 രാവിലെ 10 ന് ജില്ലാ കളക്ടര്‍ എ നിസാമുദ്ദീന്‍ നിര്‍വഹിക്കും. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരു കോടി വീതം 24 പേര്‍ക്കും മൂന്നാം സമ്മാനമായി 10 ലക്ഷം വീതം 24 പേര്‍ക്കും നാലാം സമ്മാനമായി 5 ലക്ഷം വീതം 24 പേര്‍ക്കും അഞ്ചാം സമ്മാനമായി ഒരു ലക്ഷം വീതം 108 പേര്‍ക്കും നല്‍കും. 5000 മുതല്‍ 500 രൂപ വരെയുള്ള മറ്റ് സമ്മാനങ്ങള്‍ക്ക് പുറമെ 11 പേര്‍ക്ക് ഒരു ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനവുമുണ്ട്. ആകെ 7,66,992 സമ്മാനങ്ങളാണുള്ളത്. ടിക്കറ്റ് വില 450 രൂപ. വില്‍പ്പന നവംബര്‍ 28ന് ആരംഭിക്കും. നറുക്കെടുപ്പ് 2027 ഫെബ്രുവരി ഒന്നിന് തിരുവനന്തപുരത്ത് നടക്കും.
 

date