വിവരാവകാശ നിയമം: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി സെമിനാര്‍ നവംബര്‍ 27ന്
സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട ജില്ലയിലെ തിരുവല്ല, ആറന്മുള, റാന്നി, കോന്നി നിയോജക മണ്ഡലങ്ങളിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ക്കായി വിവരാവകാശ നിയമത്തെക്കുറിച്ചുള്ള സെമിനാര്‍ സംഘടിപ്പിക്കുന്നു. നവംബര്‍ 27 വെള്ളിയാഴ്ച രാവിലെ 10ന് തിരുവല്ല മാര്‍ത്തോമ്മാ കോളേജിലാണ് സെമിനാര്‍.
സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ അഡ്വ. ടി. കെ. രാമകൃഷ്ണന് അധ്യക്ഷത വഹിക്കും. മുഖ്യ വിവരാവകാശ കമ്മീഷണര്‍ വി. ഹരി നായര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വിവരാവകാശ കമ്മീഷന് സെക്രട്ടറി ഷീന എം. എസ്. സ്വാഗതം ആശംസിക്കും. മാര്‍ത്തോമ്മാ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മാത്യു വര്‍ക്കി ടി. കെ. ആശംസകള്‍ അറിയിക്കും.
സംസ്ഥാന വിവരാവകാശ കമ്മീഷണര്‍മാരായ ഡോ. ശ്രീകുമാര്‍ എം., ഡോ. സോണിച്ചന്‍ പി. ജോസഫ് എന്നിവര്‍ വിഷയാവതരണം നടത്തും. തുടര്‍ന്ന് സംസ്ഥാന വിവരാവകാശ കമ്മീഷന് റിസോഴ്സ് പേഴ്സണ്‍ കെ. പ്രസാദിന്റെ നേതൃത്വത്തില്‍ ജീവനക്കാരുമായി സംവദിക്കും. മാര്‍ത്തോമ്മാ കോളേജ് കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ക്യാപ്റ്റന്‍ റെയ്സണ്‍ സാം രാജു നന്ദി രേഖപ്പെടുത്തും.
വിവരാവകാശ നിയമത്തിന്റെ പ്രായോഗിക വശങ്ങള് ഉദ്യോഗസ്ഥര്‍ക്ക് പരിചയപ്പെടുത്തുന്നതിനും നിയമവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കുന്നതിനുമാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.
- Log in to post comments