Skip to main content

*ജില്ലാതല അധ്യാപക പരിശീലനം നടത്തി*

ബാലാവകാശ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ജില്ലാതല അധ്യാപക പരിശീലനം നടത്തി. കമ്മിഷന്‍ അംഗം കെ.കെ ഷാജു പരിശീലനം ഉദ്ഘാടനം ചെയ്തു. കുട്ടികളും ഇന്ത്യന്‍ ഭരണഘടനയും, ബാലാവകാശ നിയമങ്ങളും നിയമ സംവിധാനങ്ങളും, കുട്ടികളുടെ മാനസികാരോഗ്യം അധ്യാപകര്‍ നേരിടുന്ന വെല്ലുവിളികള്‍ എന്നീ വിഷയങ്ങളില്‍ കമ്മിഷന്‍ മുന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി മനോജ് കുമാര്‍, കമ്മിഷനംഗം കെ.കെ ഷാജു, ശരണ്യ എന്നിവര്‍ ക്ലാസെടുത്തു. പരിശീലനത്തില്‍ കമ്മിഷനംഗം ബി മോഹന്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. 

date