Skip to main content

70 വയസ്സ് കഴിഞ്ഞ  ഏജന്റുമാർക്ക് സ്നേഹാദരം

 

ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ് ആലപ്പുഴയുടെ ആഭിമുഖ്യത്തിൽ 70 വയസ്സ് കഴിഞ്ഞ മഹിളാ പ്രധാൻ ക്ഷേത്രിയ ബചത് യോജന (എം.പി.കെ.ബി.വൈ) ഏജന്റുമാർക്ക് സ്നേഹാദരവ് സംഘടിപ്പിച്ചു. ആലപ്പുഴ ദേശീയ സമ്പാദ്യ പദ്ധതി കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങ് ജില്ലാ കളക്ടർ ഷാജി വി. നായർ ഉദ്ഘാടനം ചെയ്തു.
ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടർ കെ.എസ് പ്രശാന്ത് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഡയറക്ടർ വി.ജി ജോൺ സ്വാഗതം ആശംസിച്ചു.
ജില്ലയുടെ സമ്പാദ്യ ശീലം വളർത്തുന്നതിലും സാധാരണക്കാരുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിലും ദീർഘകാലം സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച മുതിർന്ന ഏജന്റുമാരുടെ അർപ്പണബോധത്തെയും അനുഭവസമ്പത്തിനെയും ചടങ്ങിൽ പ്രത്യേകം അഭിനന്ദിച്ചു.  
ദേശീയ സമ്പാദ്യ പദ്ധതി സീനിയർ കമ്പ്യൂട്ടർ അസിസ്റ്റന്റ് പി. ബിജുമോൻ, ഏജന്റുമാരുടെ പ്രതിനിധികൾ എന്നിവർ ആശംസകൾ നേർന്നു. എം.പി.കെ.ബി.വൈ ഏജന്റ്  എൻ.വിജയകുമാരി കൃതജ്ഞത രേഖപ്പെടുത്തി.

date