Post Category
ഫുഡ് ട്രക്ക് സംരംഭം: മത്സ്യത്തൊഴിലാളി വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു
ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സാഫിന്റെ നേതൃത്വത്തിൽ ഫുഡ് ട്രക്ക് സംരംഭം നടത്തുന്നതിനായി മത്സ്യത്തൊഴിലാളി വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് ജില്ലയിൽ സ്ഥിരതാമസക്കാരായ, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള കുടുംബങ്ങളിലെ 18 നും 40 നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. പത്താം ക്ലാസ് പാസായിരിക്കണം. മൂന്ന് അംഗങ്ങളടങ്ങുന്ന ഗ്രൂപ്പുകളായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അപേക്ഷകൾ ഡിസംബർ അഞ്ചിനകം കോഴിക്കോട് വെള്ളയിലുള്ള സാഫ് നോഡൽ ഓഫീസിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8943164472, 7094747427.
date
- Log in to post comments