Skip to main content
അഭിരാം

*തനിയെ പരിശീലിച്ച് നാടോടിനൃത്തത്തിൽ ഒന്നാമനായി അഭിരാം *

45 ാം മത് വയനാട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം ആൺകുട്ടികളുടെ നാടോടിനൃത്തത്തിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന കലോത്സവത്തിന് അർഹത നേടി അഭിരാം കെ. സന്തോഷ്. തലപ്പുഴ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ  അഭിരാം  സ്വയം പരിശീലിച്ചാണ് നേട്ടം കൈവരിച്ചത്. ആദ്യമായി സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാന്‍ ലഭിച്ച അവസരം ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുകയാണെന്ന് അഭിരാം പറഞ്ഞു. വെസ്റ്റേൺ ഡാൻസിനോടാണ് അഭിരാമിന് കൂടുതൽ താത്പര്യം. സഹോദരിമാരായ സ്നേഹ പൗലോസും പ്രീതിയുമാണ് മത്സരത്തിനായി മേക്കപ്പ് ഒരുക്കിയത്.  മാനന്തവാടിയാണ് പായോട് സ്വദേശിയാണ്. കെ.കെ സന്തോഷ് , ദീപാ സന്തോഷ് എന്നിവരാണ് മാതാപിതാക്കൾ. 

date