Skip to main content

*കുച്ചുപ്പുടിയിൽ മികവിന്റെ ചുവടുവെപ്പ്; സംസ്ഥാന കലോത്സവത്തിലേക്ക് അക്സ മരിയ*

നൃത്തത്തോടുള്ള ഇഷ്ടവും വർഷങ്ങളായുള്ള പരിശീലനവും ഒത്തുചേർന്നപ്പോൾ കുച്ചുപ്പുടിയിൽ മിന്നും വിജയം സ്വന്തമാക്കി അക്സ മരിയ ജിലീഷ്. ജില്ലാ റവന്യൂ സ്കൂൾ കലോത്സവത്തിൽ കുച്ചുപ്പുടിയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയാണ് അക്സ സംസ്ഥാന കലോത്സവത്തിലേക്ക് യോഗ്യത നേടിയത്.
പുൽപ്പള്ളി വേലിയമ്പം സ്വദേശിനിയായ അക്സ മുള്ളൻകൊല്ലി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. മുൻ വർഷങ്ങളിൽ കുച്ചുപ്പുടിയിൽ മത്സരിച്ചിട്ടുണ്ടെങ്കിലും ഇത്തവണത്തെ വിജയം അക്സയ്ക്ക് ഏറെ പ്രത്യേകതയുള്ളതാണ്. ആദ്യമായാണ് കുച്ചുപ്പുടി ഇനത്തിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന കലോത്സവത്തിൽ വയനാടിനെ പ്രതിനിധീകരിക്കാൻ അവസരം ലഭിക്കുന്നത്.
നൃത്ത വേദിയിൽ അക്സയുടെ നേട്ടം കുച്ചുപ്പുടിയിൽ മാത്രം ഒതുങ്ങുന്നതല്ല.  ഫോക്ക് ഡാൻസിൽ ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചു. വ്യത്യസ്ത നൃത്ത ഇനങ്ങളിൽ ഒരുപോലെ മികവ് തെളിയിച്ച അക്സയ്ക്ക് ഇത്തവണ കുച്ചുപ്പുടിയിലൂടെ ലഭിച്ച വിജയം പുതിയൊരു നേട്ടമായി. സംസ്ഥാന വേദിയിലും മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള ഒരുക്കത്തിലാണ് കൊച്ചുകലാകാരി

date