Skip to main content

*പൈതൃകോത്സവം 2026-27: അപേക്ഷ ക്ഷണിച്ചു*

പട്ടികജാതി, പട്ടികവർഗ വികസന വകുപ്പുകളുടെയും കിർത്താഡ്സിന്റെയും ആഭിമുഖ്യത്തിൽ ഉത്പന്ന പ്രദർശന വിപണന മേള പൈതൃകോത്സവം ഡിസംബർ 19 മുതൽ 26 വരെ പാലക്കാട്  നടക്കും. പരമ്പര്യ ഉത്പന്നങ്ങളുടെ ഉത്പാദനത്തിലേർപ്പെട്ടിട്ടുള്ള പട്ടികജാതി വിഭാഗത്തിലെ വ്യക്തികൾക്കും ഈ വിഭാഗത്തിൽ ഉൾപ്പെട്ട കുടുംബശ്രീ യൂണിറ്റുകൾ, സൊസൈറ്റികൾ/ കൂട്ടുസംരംഭകർ എന്നിവയ്ക്കും മേളയിൽ പങ്കെടുക്കാം. ഇതിനായി പൂർണ മേൽവിലാസം, ഫോൺ നമ്പർ, ജാതി സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നിശ്ചിത അപേക്ഷാ ഫോറത്തിൽ അപേക്ഷിക്കണം. അപേക്ഷ ഡിസംബർ അഞ്ചിന് വൈകിട്ട്  അഞ്ചിനകം ചീഫ് പബ്ലിസിറ്റി ഓഫീസർ, പട്ടികജാതി വികസന വകുപ്പ്, കനകനഗർ, വെള്ളയമ്പലം, തിരുവനന്തപുരം – 695003 എന്ന വിലാസത്തിൽ ലഭിക്കണം. അപേക്ഷാ ഫോറം www.scdd.kerala.gov.in ൽ ലഭിക്കും. ഫോൺ: 0471 2315375.

date