Skip to main content
സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജീവനക്കാർക്കുള്ള 2026-27 കാർഷിക വർഷത്തെ കാർഷിക സർവേയുടെ ജില്ലാതല വാർഷിക പരിശീലന പരിപാടി വകുപ്പ് ജോയിന്റ് ഡയറക്ടർ കെ. സെലീന ഉദ്ഘാടനം ചെയ്യുന്നു

*കാർഷിക സർവേ ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു*

 

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജീവനക്കാർക്കുള്ള 2026-27 കാർഷിക വർഷത്തെ കാർഷിക സർവേയുടെ ജില്ലാതല വാർഷിക പരിശീലന പരിപാടി കളക്ടറേറ്റ് ആസൂത്രണ ഭവൻ എ.പി.ജെ ഹാളിൽ നടന്നു. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജോയിന്റ് ഡയറക്ടർ കെ. സെലീന ഉദ്ഘാടനം ചെയ്തു. വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ. രാകേഷ് കുമാർ അധ്യക്ഷത വഹിച്ചു. കൃത്യവും സമയബന്ധിതവുമായ വിവരശേഖരണത്തിന് ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുക എന്നതായിരുന്നു പരിശീലനത്തിന്റെ പ്രധാന ലക്ഷ്യം. കൂടാതെ വകുപ്പിന്റെ പുതിയ  സോഫ്റ്റ്‌വെയര്‍ 'എയ്ഡ'  ആപ്ലിക്കേഷനിലൂടെ ഇ.എ.ആർ.എ.എസ് ഡാറ്റകളുടെ റിപ്പോർട്ടിങ്ങും റിസൾട്ട് പ്രസിദ്ധീകരണവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനുവേണ്ടിയുള്ള പരിശീലനവും ജീവനക്കാർക്ക് നൽകി. 2024-25 വർഷത്തെ  മണ്ണ് സംരക്ഷണ  സർവേ റിപ്പോർട്ട് വകുപ്പ് ജോയിന്റ് ഡയറക്ടർ കെ. സെലീന ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ എം സീയുസിന് നൽകി പ്രകാശനം ചെയ്തു.

തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി.സി മജീദ്, ജില്ലാ പ്ലാനിങ് ഓഫീസർ എം. കമാലുദ്ദീൻ, ജില്ലാ ഓഫീസർ ബൈജു എൽ ദാസ്, ജില്ലാ ടൗൺ പ്ലാനിങ് ഓഫീസർ കെ.എസ് രഞ്ജിത്ത്, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സി.എം ഈശ്വര പ്രസാദ്, ഡെപ്യൂട്ടി പ്ലാനിങ് ഓഫീസർ കെ.എസ് ശ്രീജിത്ത്, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ സജിൻ ഗോപി, ജില്ലാ സർവേ സൂപ്രണ്ട് റോയ് തോമസ്, എൻ.എസ്.ഒ സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ സിതേഷ്, റിസർച്ച് ഓഫീസർമാരായ പി അനഘ, എൻ.ജെ ഷിബു, അഡീഷണൽ ജില്ലാ ഓഫീസർ പി. ഉമ്മർകോയ എന്നിവർ പങ്കെടുത്തു.

 

date