Skip to main content

പട്ടികജാതി പട്ടികവര്‍ഗ ക്ഷേമം സംബന്ധിച്ച കമ്മിറ്റി 25ന് അട്ടപ്പാടിയില്‍

പട്ടികജാതി പട്ടികവര്‍ഗ ക്ഷേമം സംബന്ധിച്ച കമ്മിറ്റി നവംബര്‍ 25ന് രാവിലെ 10.30ന് അഗളി മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. അട്ടപ്പാടിയിലെ ആദിവാസി വിഭാഗക്കാര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെ സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്യും. അട്ടപ്പാടി മേഖലയില്‍ നിന്ന് ലഭിച്ചിട്ടുള്ളതും സമിതിയുടെ പരിഗണനയിലുള്ളതുമായ ഹര്‍ജികളിന്മേല്‍ പട്ടികജാതി പട്ടികവര്‍ഗവുമായി ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തും. പിന്നാക്ക വിഭാഗക്കാര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും പരാതികളും നിവേദനങ്ങളും സ്വീകരിക്കും. യോഗത്തിന് ശേഷം അട്ടപ്പാടിയിലെ ആദിവാസി ഊരുകളും സമിതി സന്ദര്‍ശിക്കും.

date