Skip to main content

സർട്ടിഫിക്കറ്റ് ഇൻ മാനേജ്മെന്റ് ഓഫ് സ്പെസിഫിക് ഡിസോഡേഴ്സ് പ്രോഗ്രാം

എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് മാനേജ്മെന്റ് ഓഫ് സ്പെസിഫിക് ഡിസോഡേഴ്സ് വിഷയത്തിൽ 2027 ജനുവരി സെഷനിൽ ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. വിദൂര വിദ്യാഭ്യാസ രീതിയിൽ നടത്തുന്ന പ്രോഗ്രാമിലേക്ക് പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. സ്കൂൾ അധ്യാപകർ, സ്പെഷ്യൽ എഡ്യുക്കേറ്റർ, സൈക്കോളജിസ്റ്റ്, എഡ്യുക്കേഷണൽ തെറാപ്പിസ്റ്റ് തുടങ്ങിയവർക്ക് മുൻഗണനയുണ്ട്. താല്പര്യമുള്ളവർ https://app.srccc.in/register എന്ന ലിങ്കിലൂടെ ഡിസംബർ 31-നകം അപേക്ഷിക്കണം

date