Post Category
കാട വളർത്തലിൽ സൗജന്യ പരിശീലനം
മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 'കാട വളർത്തൽ' എന്ന വിഷയത്തിൽ നവംബർ 26-ന് രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെ ഏകദിന സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിലാണ് പരിശീലനം. പങ്കെടുക്കാൻ താല്പര്യമുള്ളവർ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെയുള്ള സമയത്ത് 0491 2815454 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.
date
- Log in to post comments