Skip to main content

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

അരീക്കോട് ഗവ. ഐ.ടി.ഐയില്‍ ഫിറ്റർ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. രണ്ട് ഒഴിവുകളാണുള്ളത്. ഒരു ഒഴിവ് ഓപ്പൺ കോമ്പറ്റീഷൻ വിഭാഗത്തിനും മറ്റൊന്ന് ഈഴവ/തിയ്യ/ബില്ലവ വിഭാഗത്തിനുമായി സംവരണം ചെയ്തിട്ടുണ്ട്. മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയവും, അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ മൂന്ന് വർഷത്തെ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും, അല്ലെങ്കിൽ ഫിറ്റർ ട്രേഡിൽ എൻ.ടി.സി/എൻ.എ.സി യോഗ്യതയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 25-ന് രാവിലെ 11-ന് അരീക്കോട് ഗവ. ഐ.ടി.ഐ പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. വിവരങ്ങൾക്ക് ഫോൺ: 0483 2850238.

date