Skip to main content

മകരവിളക്ക് :കാനനപാതയില്‍ വെളിച്ചമൊരുക്കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു

ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് മകരജ്യോതി ദര്‍ശനത്തിനായി എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് പുല്ലുമേട്ടിലും കാനനപാതയിലും വെളിച്ച സംവിധാനം ഒരുക്കുന്നതിനായി മുന്‍പരിചയ
മുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. വള്ളക്കടവ് നാലാം മൈല്‍ കവലയില്‍ (കോഴിക്കാനം) നിന്നും ഉപ്പുപാറ വഴി പുല്ലുമേട് വ്യൂപോയിന്റ് വരെയുള്ള ഏകദേശം 11.1 കിലോമീറ്റര്‍ (കാനനപാതയുള്‍പ്പെടെ) ദൂരത്തിലും, കോഴിക്കാനത്ത് നിന്നും കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ പാര്‍ക്കു ചെയ്യുന്ന ഗവി റൂട്ടില്‍ ഏകദേശം ഒരു  കിലോമീറ്റര്‍ ദൂരത്തിലുമാണ് വെളിച്ച സംവിധാനം ഏര്‍പ്പെടുത്തേണ്ടത്.മുദ്രവച്ച കവറില്‍ തഹസില്‍ദാര്‍, പീരുമേട് എന്ന വിലാസത്തില്‍ ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി : 2026 ഡിസംബര്‍ 5.

date