Skip to main content

അക്ഷയ കേന്ദ്രങ്ങളിലെ സംരംഭക തിരഞ്ഞെടുപ്പ്: സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് അവസരം

അക്ഷയ കേന്ദ്രങ്ങളിലേക്ക് സംരംഭകരെ തിരഞ്ഞെടുക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധനയില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് നവംബര്‍ 24, 25, 26 തീയതികളില്‍ രാവിലെ 10.30 മുതല്‍ വൈകിട്ട് 4.30 വരെ പത്തനംതിട്ട അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിലെത്തി പരിശോധന പൂര്‍ത്തിയാക്കാം. പരിശോധനയ്ക്ക് ഹാജരാകാനുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ http://lbsedp.lbscentre.in/akshaya26   ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷയുടെ പകര്‍പ്പ്, അപേക്ഷയോടൊപ്പം സമര്‍പ്പിച്ചിട്ടുള്ള രേഖകളുടെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം നേരിട്ട് അക്ഷയ ജില്ലാ ഓഫീസിലെത്തി പരിശോധന പൂര്‍ത്തിയാക്കണം. അല്ലാത്തപക്ഷം മറ്റൊരു അറിയിപ്പ് കൂടാതെ അപേക്ഷ നിരസിക്കുമെന്ന് അക്ഷയ ജില്ലാ പ്രൊജക്ട് മാനേജര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് കളക്ടറേറ്റിലെ അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടണം.

date