Skip to main content

കെട്ടിടനികുതി കുടിശ്ശിക തീര്‍ക്കാന്‍ അവസരം

കല്ലൂപ്പാറ ഗ്രാമപഞ്ചായത്തില്‍ കെട്ടിടനികുതി പിരിവ് ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി കെട്ടിടനികുതി കുടിശ്ശിക വരുത്തിയവര്‍ക്കും 2026-27 വര്‍ഷത്തെ നികുതി ഒടുക്കിയിട്ടില്ലാത്തവര്‍ക്കുമായി രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നുവരെ ഫീല്‍ഡ് ഉദ്യോഗസ്ഥര്‍ നേരിട്ട് കെട്ടിട നികുതി സ്വീകരിച്ച് രസീത് നല്‍കുന്നു. നികുതിദായകര്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തണം. വസ്തു നികുതി https://ksmart.lsgkerala.gov.in/ ലൂടെ ഓണ്‍ലൈനായും അടയ്ക്കാം. ഏല്ലാ വാര്‍ഡിലുള്‍പ്പെട്ടവര്‍ക്കും ഏത് കളക്ഷന്‍ സെന്ററിലും നികുതി അടയ്ക്കാം.ഫോണ്‍: 0469 2677237.

വാര്‍ഡ് നമ്പര്‍- വാര്‍ഡിന്റെ പേര്- കളക്ഷന്‍ സ്ഥലം- തീയതി ക്രമത്തില്‍

1, 2, 3, 14 - ചെങ്ങരൂര്‍, കാഞ്ഞിരത്തിങ്കല്‍, മടുക്കോലി, പുതുശ്ശേരി- ചെങ്ങരൂര്‍ പബ്ലിക് ലൈബ്രറി- നവംബര്‍ 24
2, 3 - കാഞ്ഞിരത്തിങ്കല്‍, മടുക്കോലി - പൂതാംപുറം അങ്കണവാടി- നവംബര്‍ 25
6, 7, 8- കുംഭമല, അമ്പാട്ടുഭാഗം, മഠത്തുംഭാഗം നോര്‍ത്ത്- മഠത്തുംഭാഗം ജനതാ പബ്ലിക് ലൈബ്രറി- നവംബര്‍ 26
6, 7- കുംഭമല, അമ്പാട്ടുഭാഗം- അമ്പാട്ടുഭാഗം എന്‍.എസ്.എസ്. കരയോഗമന്ദിരം - നവംബര്‍ 27
2, 3- കാഞ്ഞിരത്തിങ്കല്‍, മടുക്കോലി- കാഞ്ഞിരത്തിങ്കല്‍ അങ്കണവാടി- നവംബര്‍ 28
5, 6, 7- തുരുത്തിക്കാട്, കുംഭമല, അമ്പാട്ടുഭാഗം- കുരിശുകവല പബ്ലിക് ലൈബ്രറി- നവംബര്‍ 30
8, 9, 13- മഠത്തുംഭാഗം നോര്‍ത്ത്, ചെറുമത, ശാസ്താങ്കല്‍- കല്ലൂപ്പാറ എന്‍ജിനീയറിംഗ് കോളജ്- ഡിസംബര്‍ ഒന്ന്
3, 8, 14- മടുക്കോലി, മഠത്തുംഭാഗം നോര്‍ത്ത്, പുതുശ്ശേരി- പുതുശ്ശേരി ജംഗ്ഷന്‍- ഡിസംബര്‍ രണ്ട്
13, 14- ശാസ്താങ്കല്‍, പുതുശ്ശേരി- ശാസ്താങ്കല്‍ ജംഗ്ഷന്‍- ഡിസംബര്‍ മൂന്ന്
12, 13- കടമാന്‍കുളം, ശാസ്താങ്കല്‍- കടമാന്‍കുളം ജംഗ്ഷന്‍- ഡിസംബര്‍ നാല്
4, 5, 6- തുണ്ടിയാംകുളം, തുരുത്തിക്കാട്, കുംഭമല - പാലത്തിങ്കല്‍ ജംഗ്ഷന്‍- ഡിസംബര്‍ അഞ്ച്
3, 2, 4- മടുക്കോലി, കാഞ്ഞിരത്തിങ്കല്‍, തുണ്ടിയാംകുളം - മടുക്കോലി ജംഗ്ഷന്‍- ഡിസംബര്‍ ഏഴ്.

date