Skip to main content

ട്രൈബല്‍ പാരാമെഡിക്‌സ് ട്രെയിനി നിയമനം; ഡിസംബര്‍ 5 വരെ അപേക്ഷിക്കാം

പട്ടികവര്‍ഗ വികസന വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ട്രൈബല്‍ പാരാമെഡിക്‌സ് പരിശീലന പദ്ധതിയില്‍ 250 ട്രെയിനി ഒഴിവുകളിലേക്ക് പട്ടികവര്‍ഗ വിഭാഗക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. നഴ്‌സിംഗ്, ഫാര്‍മസി, പാരാമെഡിക്കല്‍ ബിരുദ യോഗ്യതയുള്ളവര്‍ക്ക് 150 ഒഴിവുകളും ജി.എന്‍.എം, എ.എന്‍.എം ഉള്‍പ്പെടെയുള്ള ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് 100 ഒഴിവുകളുമാണുള്ളത്. 21-35 വയസ്സുള്ള, ബന്ധപ്പെട്ട കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷത്തെ പരിശീലന കാലയളവില്‍ ബിരുദ യോഗ്യതയുള്ളവര്‍ക്ക് പ്രതിമാസം 18,000 രൂപയും ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് 15,000 രൂപയും ഹോണറേറിയം ലഭിക്കും.

ആവശ്യമായ രേഖകള്‍ സഹിതം അതത് ജില്ലാ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിലോ ഐ.ടി.ഡി.പി ഓഫീസിലോ നേരിട്ടോ തപാല്‍ മുഖേനയോ ഡിസംബര്‍ 5 വൈകിട്ട് അഞ്ചിന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. ഒരാള്‍ക്ക് ഒരു ജില്ലയില്‍ മാത്രമേ അപേക്ഷിക്കാനാകൂ. അപേക്ഷാ ഫോമും കൂടുതല്‍ വിവരങ്ങളും www.stdd.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 04735 227703.

date