Post Category
വായ്പകള്‍ക്ക് അപേക്ഷിക്കാം
കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ പത്തനംതിട്ട ജില്ലയിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മറ്റ് പിന്നോക്ക, മതന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവരില്‍നിന്ന് വിവിധ വായ്പാ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്വയംതൊഴില്‍ (വിധവകള്‍ക്ക് പ്രത്യേക പലിശ നിരക്കില്‍), വിദ്യാഭ്യാസം, ഭവനനിര്‍മാണം ഉള്‍പ്പടെയുള്ള വിവിധ പദ്ധതികളിലേക്കാണ് വായ്പ അനുവദിക്കുന്നത്. പലിശ നിരക്ക് 6 മുതല്‍ 11 ശതമാനം വരെ. ജാമ്യ വ്യവസ്ഥകള്‍ ബാധകമാണ്. വിശദ വിവരങ്ങള്‍ക്ക് പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിന് സമീപമുള്ള കോര്‍പ്പറേഷന്‍ ജില്ലാ കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2226111, 2272111.
date
- Log in to post comments