Post Category
യൂത്ത് പാര്‍ലമെന്റ് സംഘടിപ്പിച്ചു
കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന് കീഴിലുള്ള മൈ ഭാരത് പത്തനംതിട്ടയുടെ ആഭിമുഖ്യത്തില്‍ വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗ് യൂത്ത് പാര്‍ലമെന്റ് 2027 പരിപാടി പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ സംഘടിപ്പിച്ചു. രാജ്യത്തിന്റെ വികസനത്തില്‍ യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുക, ജനാധിപത്യ മൂല്യങ്ങളും പാര്‍ലമെന്ററി സംസ്കാരവും പ്രോത്സാഹിപ്പിക്കുക എന്നിവയായിരുന്നു ലക്ഷ്യം.
കോളേജ് പ്രിന്‍സിപ്പല്‍ ഡോ. റെനി പി. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. തോമസ് എബ്രഹാം സ്വാഗതം ആശംസിച്ചു. മൈ ഭാരത് ജില്ലാ യൂത്ത് ഓഫീസര്‍ ഗോപിക കൃഷ്ണ അധ്യക്ഷത വഹിച്ചു. ലഹരിമുക്ത യുവത്വം, യുവജനങ്ങളുടെ കാഴ്ചപ്പാട് തുടങ്ങിയ വിഷയങ്ങളില്‍ ആശയങ്ങള്‍ അവതരിപ്പിച്ചു.
date
- Log in to post comments