Post Category
ഭിന്നശേഷി കുട്ടികളുടെ കലോത്സവം സംഘടിപ്പിച്ചു
കല്ലുപ്പാറ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷി കുട്ടികള്‍ക്കായി സര്‍ഗോത്സവം 2026 കലോത്സവം തുരുത്തിക്കാട് കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജ്ഞാനമണി മോഹന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശോശാമ്മ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഉച്ചകഴിഞ്ഞ് നടന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം ഡോ. ബിജു ടി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് സമ്മാനദാനം നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിതാവല്‍ക്കി, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാര്‍, പഞ്ചായത്ത് അംഗങ്ങള്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍, കുടുംബശ്രീ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments