Post Category
ചികിത്സാ ധനസഹായം കൈമാറി
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പത്തനംതിട്ട ജില്ലാ ഓഫീസില്‍നിന്ന് ചികിത്സാ ധനസഹായം അനുവദിച്ച രണ്ട് തൊഴിലാളികളുടെ വീടുകള്‍ സന്ദര്‍ശിച്ച് ആനുകൂല്യ ഉത്തരവുകള്‍ കൈമാറി. പ്രദീപ് കുമാര്‍ സി.ബി (കുമ്പഴ), സുരേഷ് വാസുദേവന്‍ പിള്ള (മാരാമണ്‍) എന്നിവര്‍ക്കാണ് സഹായം അനുവദിച്ചത്. ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സജീവ് കുമാര്‍ വി. തൊഴിലാളികള്‍ക്ക് നേരിട്ട് ഉത്തരവുകള്‍ കൈമാറി. ഉപദേശക സമിതി അംഗങ്ങളുടെയും ബോര്‍ഡ് ജീവനക്കാരുടെയും സാന്നിധ്യത്തിലായിരുന്നു വിതരണം.
date
- Log in to post comments