Skip to main content

കുമ്പഴയിലെ ട്രാഫിക് സിഗ്‌നല്‍ ഇന്ന് (22ന്) പ്രവര്‍ത്തനം ആരംഭിക്കും

കുമ്പഴ ജംഗ്ഷനിലെ പുതിയ ട്രാഫിക് സിഗ്‌നല്‍ സംവിധാനം നവംബര്‍ 22ന് പ്രവര്‍ത്തനം ആരംഭിക്കും. വൈകിട്ട് നാലിന് അഡ്വ. അബിന്‍ വര്‍ക്കി എം.എല്‍.എ  സ്വിച്ച് ഓണ്‍ നിര്‍വഹിക്കും. തിരുവല്ല-കുമ്പഴ, പുനലൂര്‍-മൂവാറ്റുപുഴ റോഡുകള്‍ സംഗമിക്കുന്ന ജംഗ്ഷനിലെ അപകടങ്ങളും ഗതാഗതക്കുരുക്കും കുറയ്ക്കുന്നതിനായി ടൈമര്‍ സംവിധാനമുള്‍പ്പെടെയുള്ള സിഗ്‌നല്‍ ലൈറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ജില്ലാ കളക്ടര്‍ നിസാമുദ്ദീന്‍ എ., ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ്, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സിന്ധു അനില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

date