ദേശീയ ക്ഷീരദിനാചരണം : ഉല്പന്നങ്ങള്ക്ക് വിലക്കിഴിവുമായി മില്‍മ ഡെയറി
ദേശീയ ക്ഷീരദിനാചരണത്തിന്റെ ഭാഗമായി നവംബര്‍ 25, 26 തീയതികളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 6.30 വരെ പൊതുജനങ്ങള്‍ക്ക് മില്‍മയുടെ പത്തനംതിട്ട ഡെയറി സന്ദര്‍ശിക്കാനും പ്രത്യേകം സജ്ജമാക്കിയ സ്റ്റാളുകളിലൂടെ മില്‍മ ഉല്പന്നങ്ങള് വിലക്കിഴിവില്‍ വാങ്ങുവാനും സൗകര്യമുണ്ടാകും. ക്ഷീര മേഖലയുമായി ബന്ധപ്പെട്ട് ക്ലാസ്സുകള്‍, പ്രദര്‍ശന സ്റ്റാളുകള്‍ എന്നിവയും സംഘടിപ്പിക്കും. ഡെയറിയില്‍ ആധുനിക സംവിധാനങ്ങളിലൂടെ സംസ്കരിച്ച് വിതരണം ചെയ്യുന്ന പാല്, തൈര്, പേട, കപ്പിലുള്ള കട്ട തൈര്, പനീര്‍, പനീര്‍ പോപ്സ്, യോഗേര്‍ട്ട് തുടങ്ങിയവയുടെ ഉല്പാദനം നേരിട്ട് കാണുവാനും ഡെയറിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുവാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.
മില്‍മയുടെ ഉല്പന്നങ്ങളായ നെയ്യ്, ബട്ടര്‍, പനീര്‍, മില്‍മ പേഡ, പാല്‍ക്രീമില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന വിവിധ ഇനം ഐസ്ക്രീമുകള്‍, ഗുലാബ്ജാമുന്‍, പാലട, മില്‍മയുടെ വിവിധ തരം ചോക്കലേറ്റുകള്‍, സിപ് അപ്, മില്‍ക്ക് ലോലി, മാംഗോ ജൂസ്, റസ്ക്ക്, ഫ്ളേവേഡ് മില്‍ക്ക്, കപ്പ് കേക്ക് തുടങ്ങിയവ വിലക്കിഴിവില്‍ വാങ്ങുവാന്‍ അവസരം ലഭിക്കും.
- Log in to post comments