Post Category
സഹചാരി പദ്ധതിയിലേക്ക് ഡിസംബര്‍ 31 വരെ അപേക്ഷിക്കാം
സര്‍ക്കാര്‍, എയ്ഡഡ്, പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിലും മറ്റ് പ്രവര്‍ത്തനങ്ങളിലും സഹായം നല്‍കുന്നവര്‍ക്കുള്ള സഹചാരി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. എന്‍എസ്എസ്, എന്‍സിസി, എസ്.പി.സി യൂണിറ്റുകള്‍,സന്നദ്ധ സംഘടനകള്‍, സാമൂഹിക പ്രവര്‍ത്തകര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്കായി മെഡിക്കല്‍ ക്യാമ്പുകള്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് സഹായം നല്‍കുന്ന ഏജന്‍സികള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കേ അവസാന തീയതി ഡിസംബര്‍ 31. അപേക്ഷാ ഫോറം swd.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍:0468 2325168.
date
- Log in to post comments