Post Category
ബാലവേലയും ബാലഭിക്ഷാടനവും: 1098-ല്‍ അറിയിക്കണം
ശബരിമല മണ്ഡലകാലവുമായി ബന്ധപ്പെട്ട് ഒറ്റപ്പെട്ട നിലയിലോ ബാലവേല, ബാലഭിക്ഷാടനം എന്നിവയില്‍ ഏര്‍പ്പെട്ട നിലയിലോ കുട്ടികളെ കണ്ടെത്തിയാല്‍ ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ നമ്പരായ 1098 ലോ പോലീസിലോ അറിയിക്കണം. ഇത്തരത്തില്‍ വിവരം ലഭിക്കുന്ന കുട്ടികളെ സംബന്ധിച്ച് പത്തനംതിട്ട ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെ അറിയിക്കുകയും കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം സ്ഥാപന സംരക്ഷണയിലാക്കുകയും ചെയ്യും. ഇപ്രകാരം റെസ്‌ക്യൂ ചെയ്യപ്പെടുന്ന കുട്ടികളെ തിരികെ ലഭിക്കുന്നതിന് മാതാപിതാക്കള്‍ തിരിച്ചറിയല്‍ രേഖകളുമായി പത്തനംതിട്ട വയലത്തലയില്‍ പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെ സമീപിക്കണമെന്ന് ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2319998.
date
- Log in to post comments