Skip to main content

വാഹന പെയിന്റിങ്, റീഫിനിഷിങ് മേഖലയില്‍ സൗജന്യ പരിശീലനം; അപേക്ഷ ക്ഷണിച്ചു

വാഹനങ്ങളുടെ പെയിന്റിങ്, റീഫിനിഷിങ് മേഖലയില്‍ യുവാക്കള്‍ക്ക് തൊഴില്‍ നൈപുണ്യം നേടുന്നതിനായി അസാപ് കേരള സംഘടിപ്പിക്കുന്ന സൗജന്യ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. തവനൂര്‍ അയങ്കലത്ത് ദേശീയപാത 66-ല്‍ സ്ഥിതി ചെയ്യുന്ന അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലാണ് ഒരു മാസം നീളുന്ന പരിശീലനം നടക്കുക. 18 മുതല്‍ 28 വയസ്സ് വരെ പ്രായമുള്ള എസ്.എസ്.എല്‍.സി, പ്ലസ് ടു (പി.യു.സി), ഐ.ടി.ഐ, ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പരിശീലന കാലയളവില്‍ യൂണിഫോം, സുരക്ഷാ ഷൂസ്, സുരക്ഷാ മാസ്‌ക്, പഠനസാമഗ്രികള്‍ എന്നിവ സൗജന്യമായി ലഭിക്കും. താത്പര്യമുള്ളവര്‍ https://forms.gle/5BHWgUBeHrAu776V9 എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍- 9567828616.

date