Skip to main content

തപാൽ അദാലത്ത് ഡിസംബർ നാലിന്

മഞ്ചേരി പോസ്റ്റൽ ഡിവിഷന്റെ തപാൽ അദാലത്ത് ഡിസംബർ നാലിന് രാവിലെ 11-ന് മഞ്ചേരി ഡിവിഷണൽ പോസ്റ്റൽ സൂപ്രണ്ടിന്റെ ഓഫീസിൽ നടക്കും. മഞ്ചേരി ഡിവിഷന് കീഴിലെ പോസ്റ്റ് ഓഫീസ് സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തിൽ പരിഗണിക്കുക. കൗണ്ടർ സേവനങ്ങൾ, സേവിങ്സ് ബാങ്ക്, മണി ഓർഡർ ഉൾപ്പെടെ എല്ലാ തപാൽ സേവനങ്ങളെക്കുറിച്ചുമുള്ള പരാതികൾ കേൾക്കും. മുൻ അദാലത്തുകളിൽ പരിഗണിച്ച പരാതികളും നിർദേശങ്ങളും വീണ്ടും പരിഗണിക്കില്ല.    പരാതികൾ നവംബർ 30-ന് മുമ്പായി 'പോസ്റ്റൽ സൂപ്രണ്ട്, മഞ്ചേരി ഡിവിഷൻ, മഞ്ചേരി- 676121' എന്ന വിലാസത്തിൽ നേരിട്ടോ, തപാൽ വഴിയോ, domanjeri.kl@indiapost.gov.in എന്ന ഇ-മെയിൽ വിലാസത്തിലോ അയക്കണം. അദാലത്തിൽ നേരിട്ട് ഹാജരായും പരാതികള്‍ സമര്‍പ്പിക്കാം. ഏറ്റവും അടുത്തുള്ള ഹെഡ് പോസ്റ്റ് ഓഫീസിൽ നിന്നോ ജില്ലാ എൻ.ഐ.സി കേന്ദ്രത്തിൽ നിന്നോ വീഡിയോ കോൺഫറൻസിങ് മുഖേന ഓൺലൈനായും  അദാലത്തില്‍ പങ്കെടുക്കാമെന്ന് ഡിവിഷണല്‍ പോസ്റ്റല്‍ സൂപ്രണ്ട് അറിയിച്ചു.

date