Skip to main content

അങ്കണവാടികളില്‍ ശിശുസൗഹൃദ പെയിന്റിങ്ങിന് ദര്‍ഘാസ് ക്ഷണിച്ചു

സക്ഷം അങ്കണവാടി നവീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മങ്കട, കൂട്ടിലങ്ങാടി, കുറുവ, മൂര്‍ക്കനാട്, പുഴക്കാട്ടിരി എന്നീ പഞ്ചായത്തുകളിലെ എട്ട് അങ്കണവാടികളില്‍ ശിശുസൗഹൃദ പെയിന്റിങ് നടത്തുന്നതിന് മത്സരാടിസ്ഥാനത്തില്‍ മുദ്രവെച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസ് ഫോമുകള്‍ നവംബര്‍ 26 ന് ഉച്ചയ്ക്ക് 12 വരെ ലഭിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് മൂന്നിനകം ദര്‍ഘാസുകള്‍ ലഭ്യമാക്കണം. ഫോണ്‍-04933  284483, ഇമെയില്‍-cdpomankada@gmail.com.

കൊണ്ടോട്ടി ഐ.സി.ഡി.എസിന് കീഴിലുള്ള ഒന്‍പതു അങ്കണവാടികളില്‍ സക്ഷം അങ്കണവാടി നവീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബാലസൗഹൃദ ചുമര്‍ ചിത്രങ്ങള്‍ പെയിന്റ് ചെയ്യുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ ഒന്നിന് ഉച്ചയ്ക്ക് 12 നകം ക്വട്ടേഷന്‍ ലഭിക്കണം. ഫോണ്‍- 04832713315, 9188959785.

date