Skip to main content

*ഹവിൽദാർ (ആംഡ് പോലീസ് ബറ്റാലിയൻ) തസ്തികയിലേക്കുള്ള കായിക ക്ഷമതാ പരീക്ഷ ഡിസംബർ രണ്ടിന്*

തൃശ്ശൂർ ജില്ലയിൽ കേരള പോലീസ് സർവീസ് വകുപ്പിൽ ഹവിൽദാർ (ആംഡ് പോലീസ് ബറ്റാലിയൻ - പട്ടികവർഗ്ഗക്കാർക്ക് മാത്രമുള്ള പ്രത്യേക നിയമനം, കാറ്റഗറി നമ്പർ 640/2025) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കായുള്ള ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും 2026 ഡിസംബർ രണ്ടിന് രാവിലെ 5.30 മുതൽ രാമവർമ്മപുരം ഡി.എച്ച്.ക്യു ക്യാമ്പ് പരേഡ് ഗ്രൗണ്ടിൽ നടക്കുമെന്ന് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ തൃശ്ശൂർ ജില്ലാ ഓഫീസർ അറിയിച്ചു. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ്, അംഗീകൃത തിരിച്ചറിയൽ രേഖയുടെ അസ്സൽ, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം അന്നേ ദിവസം രാവിലെ 5.30-നകം പരീക്ഷാ കേന്ദ്രത്തിൽ ഹാജരാകേണ്ടതാണ്. ഇതുസംബന്ധിച്ച് ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ/എസ്.എം.എസ് സന്ദേശങ്ങൾ നൽകിയിട്ടുണ്ട്. കായിക ക്ഷമതാ പരീക്ഷയിൽ വിജയിക്കുന്നവർക്കുള്ള വൺ ടൈം വെരിഫിക്കേഷൻ അന്നേ ദിവസം തന്നെ തൃശ്ശൂർ ജില്ലാ പി.എസ്.സി ഓഫീസിൽ നടത്തുന്നതിനാൽ യോഗ്യത തെളിയിക്കുന്നതിനായി അപ്‌ലോഡ് ചെയ്തിട്ടുള്ള സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ കൈവശം കരുതേണ്ടതാണ്.

date